കൊച്ചി: മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുബ സദസുകളുടെ ഇഷ്ട പരമ്പരയായ എന്റെ കുട്ടികളുടെ അച്ഛനിൽകഥയുടെ നിർണ്ണായക വഴിത്തിരിവാകുന്ന ഫോട്ടോഗ്രാഫർ അനീഷ് ആയി രംഗത്തെത്തിയതോടെ ഷിൻസിന് അവസരങ്ങളും തിരക്കുകളും കൂടുകയാണ് 1998 മുതൽ മിമിക്രി രംഗത്തുള്ള ഷിൻസ് എ സി വി യിലെ കോമഡി വാഗൻ സീരിയലിൽ വേഷങ്ങൾ ചെയ്തു കൊണ്ട് തുടക്കം. സ്റ്റേജ് പ്രോഗ്രാമുകളിൽ മികച്ച അവതാരകനായി തിളങ്ങിയ ഷിൻസ് കൈരളി ചാനലിൽ സംപേക്ഷണം ചെയ്ത പുഞ്ചിരി ട്രാവത്സ് എന്ന പരമ്പരയിലൂടെ ആണ് സജീവമായത് പിന്നീട് നിരവധി ആൽബങ്ങൾ ഫോട്ടോഷൂട്ടുകൾ ഹാസ്യ ചിത്രങ്ങൾ എന്നിവയിലൂടെ വ്യത്യസ്ത വേഷങ്ങളിലൂടെ ഭാവപ്പകർച്ച നടത്തി . കഴിഞ്ഞ ജനുവരിയിൽ പ്രശസ്ത മോഡലും തെന്നിന്ത്യൻ മേക്കപ്പ് ആർട്ടിസ്റ്റുമായ ഷംഷാദ് സെയ്ത് താജുമൊത്ത് കർഷകർക്ക് അഭിവാദ്യമർപ്പിച്ച് എറണാകുളം ജില്ലയുടെ നെല്ലറയായ തോട്ടറ പുഞ്ചയിൽ നടത്തിയ ഫോട്ടോഷൂട്ട് ദേശീയ ശ്രദ്ധ ആകർഷിക്കുകയും നിരവധി മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു .

ഫുട്ബോൾ ഇതിഹാസം ഐ.എം വിജയനോടുള്ള ആരാധനയിൽ അദ്ദേഹത്തിന്റെ ഹെയർ സ്റ്റൽ . അനുകരിച്ചതോടെ തന്റെ അപരനായി ഐ.എം വി ജയൻ അംഗീകരിക്കുകയും തന്റെ ഒഫിഷ്യൻ പേജിൽ വിജയൻ ഷിൻസിന്റെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തതോടെ ജൂനിയർ വിജയനായും ഷിൻസ് അറിയപ്പെട്ടു തുടങ്ങി. പ്രവാസ ലോകത്തെ മലയാളികൾക്കായി ഒരുക്കിയ ഓണക്കിളികൾ എന്ന മ്യൂസിക്കൽ ആൽബത്തിലും ഷിൻസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുബസദസുകളുടെ പ്രിയ ചാനലിലെ എന്റെ കുട്ടികളുടെ അച്ചൻ പരമ്പരയിൽ നിർണ്ണായ പങ്ക് വഹിക്കുന്ന ഫോട്ടോഗ്രാഫർ അനീഷ് ആയണ് ഷിൻസ് ശ്രദ്ധ നേടുന്നത്.

കഥയിലെ അശോക് എന്ന പ്രധാന കഥാപാത്രത്തിന്റെ മരണത്തിന് പ്രധാന സാക്ഷിയായാണ് ഫോട്ടോഗ്രാഫർ രംഗത്തെത്തിയിരിക്കുന്നത് ഈ കഥാപാത്രത്തെ ജനങ്ങൾ ശ്രദ്ധിച്ചതോടെ മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സാകീനിലും ഷിൻസിന് അവസരം എത്തുകയാണ് മാർച്ച് ആദ്യം ആരംഭിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ ആണ് ഷിൻസ് ബിഗ് സ്ക്രീനിൽ എത്തുന്നത് .കഴിഞ്ഞ 12 വർഷമായി പ്രദേശിക മാധ്യമ പ്രവർത്തന രംഗത്തും സജീവമായ ഷിൻസിന് മികച്ച മാധ്യമ പ്രവർത്തനത്തനത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.