ആര്‍ദ്രയുടെ സംഗീത ആല്‍ബം ‘അഗ്നിപുത്രി’ പുറത്തിറങ്ങി
കോഴിക്കോട്: എം. ആര്‍ദ്രയുടെ സംഗീത ആല്‍ബം അഗ്നിപുത്രി പുറത്തിറങ്ങി. സില്‍വര്‍ ഹില്‍സ്് പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആര്‍ദ്ര. ക്രൗണ്‍ തിയ്യെറ്ററില്‍ നടന്ന ചടങ്ങില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ പി.വി. വിക്രമിന്റെ പിതാവ് ലഫ്റ്റനന്റ് കേണല്‍ പി.കെ.വി.പി. പണിക്കരും അമ്മ കല്യാണി പണിക്കരും ചേര്‍ന്നാണ് ആല്‍ബം പുറത്തിറക്കിയത്. സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു. വിനീത മാസ്റ്റര്‍, ഹര്‍ഷന്‍ സെബാസ്റ്റിയന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അഗ്നിപുത്രിയുടെ പ്രദര്‍ശവനും നടന്നു. ഇന്ത്യാ - ചൈനാ...