Art & CultureCinemaLatest

രാജൻ പെരുവണ്ണാനായി നിറഞ്ഞാടി ബിജു സോപാനം


ഉപ്പും മുളകുമെന്ന ജനപ്രിയ ടെലി സീരീസാണ് ബിജു സോപാനം എന്ന അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. തിരുവനന്തപുരം സോപാനത്തിന്റെ നാടക വേദികളിൽ തിളങ്ങിയ ഈ അഭിനയപ്രതിഭ സിനിമയിൽ വേറിട്ട വേഷം ചെയ്തതിന്റെ നിർവൃതിയിലാണ്.
തെയ്യം കലാകാരന്റെ ജീവിത സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന പ്രതിലിപി നിർമ്മിച്ച “പടച്ചോന്റെ കഥകൾ ” എന്ന ആന്തോളജി സിനിമയിലെ അരുളപ്പാട് എന്ന ചിത്രത്തിലാണ് രാജൻ പെരുവണ്ണാനായി അദ്ദേഹം നിറഞ്ഞാടുന്നത്.


ദൈവമായി പകർന്നാടുന്ന നേരത്തും മനുഷ്യനിസഹായതയിലേക്ക് ചുവടിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ചിത്രം പ്രതിപാദിക്കുന്നത്.

സിനിമയിൽ തേടിയെത്തിയ വേഷങ്ങളെല്ലാം ഉപ്പും മുളകിലെ പ്രകടനത്തെ അനുഗമിച്ചായിരുന്നു. എന്നാൽ 22 വർഷത്തെ എന്റെ നാടക പരിചയം കണക്കിലെടുത്ത് എന്നിലേക്കെത്തിയ കഥാപാത്രമാണ് രാജൻ പെരുവണ്ണാന്റേത്.
തെയ്യം പടയണി തുടങ്ങിയ കലാരൂപങ്ങളുടെ ക്യാമ്പുകളിൽ പങ്കെടുത്ത പരിചയം ഈ വേഷം ചെയ്യുന്നതിന് സഹായകരമായതായി ബിജു സോപാനം പറയുന്നു.അരുളപ്പാട് – രാജൻ പെരുവണ്ണാൻ എന്ന തെയ്യം കലാകാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന അത്യാഹിതവും തുടർന്ന് അയാളിലെ മനുഷ്യനും ദൈവവും തമ്മിലുള്ള വൈരുധ്യവുമാണ് അഖിൽ ജി.ബാബു സംവിധാനം ചെയ്യുന്ന അരുളപ്പാടിന്റെ ഇതിവൃത്തം

.രാജൻ പെരുവണ്ണാനായി ബിജു സോപാനവും രാജന്റെ ഭാര്യയായി ഷെല്ലി കിഷോറും അഭിനയിക്കുന്നു . തിരക്കഥ നിതീഷ് നടേരി യും അഖിൽ ജി . ബാബുവും ചേർന്നു നിർവഹിക്കുന്നു.സംഗീതം ബിജിബാൽ.ക്യാമറ – ചന്തു മേപ്പയൂർ.


Reporter
the authorReporter

Leave a Reply