മെൽബൺ :അവധിക്കാലം ചെലവിടാൻ ആസ്ട്രേലിയയിൽ എത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡ്രൈവിങ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ആസ്ട്രേലിയയിലെ
സിഡ്നിയിൽനിന്നും ആരംഭിച്ച കാർ യാത്ര കാൻബറയും മെൽബണും പിന്നിട്ട് ടാസ്മാനിയയും കവർ ചെയ്തപ്പോൾ 2300 കിലോമീറ്റർ ആണ് മമ്മൂട്ടി ഒറ്റക്ക് ഡ്രൈവ് ചെയ്തു തീർത്തത്.
പത്നി സുൾഫത്തും സുഹൃത്ത് രാജ ശേഖരനും മമ്മൂട്ടിക്കൊപ്പം ആസ്ട്രേലിയയിൽ എത്തിയിരുന്നു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നിർവഹിക്കുന്ന റോബർട്ട് കുര്യാക്കോസാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസമാക്കിയ റോബർട്ട് ഈ യാത്രയിലെമ്പാടും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
(കടപ്പാട്: മാധ്യമം ഓൺലൈൻ )