സംരംഭകർക്ക് സഹായവുമായി മലബാർ ചേംബർ- ഐ പി എ ധാരണ
കോഴിക്കോട് : മലബാറിലെ വ്യവസായികൾക്ക് ദുബായിലും അവിടെ നിന്നുള്ളവർക്ക് മലബാറിൽ സംരംഭം തുടങ്ങുന്നതിനും പരസ്പര സഹായം ഉറപ്പിച്ച് മലബാർ ചേംബറും ദുബൈയിലെ സംരംഭകരുടെ സംഘടനയായ ഇന്റർ നാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ ) യുമായി ധാരാണ പത്രത്തിൽ ഒപ്പു വെച്ചു. ഇരു സംഘടനയിലെയും അംഗങ്ങൾക്ക് സർക്കാറുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ തുടങ്ങി മറ്റ് ആവശ്യമായ എല്ലാ സഹായവും ഈ ധാരണ പ്രകാരം ചെയ്ത് കൊടുക്കാൻ ഉറപ്പിച്ചതായി മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു....