Friday, December 6, 2024
BusinessLatest

വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം


കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം. ബാര്‍ക്ക്, ഹെറാള്‍ഡ് ഗ്ലോബല്‍, ഇആര്‍ടിസി മീഡിയ എന്നിവര്‍ ഏര്‍പ്പടുത്തിയ പുരസ്‌കാരം മുംബൈയിലെ ഐടിസി മറാത്തയില്‍ നടന്ന ചടങ്ങില്‍ വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കും ഡയറക്ടര്‍ വി.റഫീക്കും ചേര്‍ന്ന് ഏറ്റുവാങ്ങി. പാദരക്ഷാ, ഫാഷന്‍ വ്യവസായ മേഖലയെ സാധാരണക്കാര്‍ക്ക് അനുകൂലമായ തരത്തില്‍ ജനാധിപത്യവല്‍ക്കരിച്ചതിനാണ് പുരസ്‌കാരം.

ഇതോടൊപ്പം വികെസി റസാക്കിനെ മാര്‍ക്കറ്റിങ് മേസ്റ്റര്‍ 2022 ആയി ബാര്‍ക്ക് ഏഷ്യയും ജൂറി പാനലും തിരഞ്ഞെടുക്കുകയും ചെയ്തു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആദ്യമായി ഒരു ഫൂട്ട് വെയര്‍ ബ്രാന്‍ഡിന്റെ അംബാസഡറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനാണ് ഈ അംഗീകാരം. ആഗോള വിപണി ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഉള്‍പ്പെടെ വികെസിയുടെ നാലു ബ്രാന്‍ഡുകളും ഒരു വര്‍ഷത്തിനിടെ ബച്ചന്‍ അവതരിപ്പിച്ചിരുന്നു. ഒരു ഗ്രൂപ്പിനു വേണ്ടി ഒരു വര്‍ഷം നാലു ബ്രാന്‍ഡുകള്‍ ബച്ചന്‍ അവതരിപ്പിച്ചതും ഇന്ത്യന്‍ പരസ്യ രംഗത്ത് ആദ്യ സംഭവമാണ്.

 


Reporter
the authorReporter

Leave a Reply