കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ മെമ്മറി ക്ലിനിക്ക് പ്രവര്‍ത്തനം
ആരംഭിച്ചു. ലോക അള്‍ഷീമേഴ്‌സ് ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഡിമെന്‍ഷ്യാ അഥവാ മറവി രോഗങ്ങള്‍ക്കു മാത്രമായുള്ള ക്ലിനിക്കിന് തുടക്കം കുറിച്ചത്. ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ന്യൂറോസൈക്കോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, ഒക്യുപ്പേഷനല്‍ തെറാപിസ്റ്റ്, സ്പീച്ച്-ലാംഗ്വേജ് തെറാപിസ്റ്റ്, ഡയറ്റീഷ്യന്‍, വൃദ്ധജന പരിപാലനത്തില്‍ വൈദഗ്ധ്യം നേടിയ ജെറിയാട്രീഷ്യന്‍ തുടങ്ങിയ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിന്റെ ഭാഗമായാണ് മെമ്മറി ക്ലിനിക്ക് പ്രവര്‍ത്തിക്കുക.
നാഡീസംബന്ധമായ, അതിസങ്കീര്‍ണ്ണ രോഗങ്ങള്‍ വരെ ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഈ ഡിപാര്‍ട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്.
മറവി രോഗികള്‍ അനുഭവിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ നിരവധിയാണ്.
ഇവയെല്ലാം ഒരു കുടക്കീഴില്‍ പരിചരിക്കാവുന്ന സംവിധാനമൊരുക്കുകയാണ്
മേയ്ത്ര ഹോസ്പിറ്റലിന്റെ മെമ്മറി ക്ലിനിക്കിലൂടെയെന്ന് ഹോസ്പിറ്റല്‍, കെഇഎഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. നാഡീ സംബന്ധമായ എല്ലാ സങ്കീര്‍ണ്ണ രോഗങ്ങള്‍ക്കും വിവിധ വിഭാഗങ്ങളെ
ഏകോപിപ്പിച്ചുകൊണ്ട് സമഗ്രചികിത്സ വാഗ്ദാനം ചെയ്യുന്ന യൂണിറ്റാണ് മെമ്മറി ക്ലിനിക്കിലൂടെ സാധ്യമാകുന്നതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ ഉപദേഷ്ടാവും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
പ്രാഥമികലക്ഷണങ്ങള്‍ പരിഗണിച്ച് തക്ക സമയത്ത് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചാല്‍ അത് ചികിത്സയെ ഒരുപാട് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ഭീതിജനകമായ രോഗമാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗമെന്നും ഇത്തരം രോഗികള്‍ക്ക് ഏറ്റവും നൂതനമായ തെറാപികളും അത്യാധുനികമായ
സംവിധാനങ്ങളുടെ സഹായത്തോടെയുള്ള ചികിത്സയും ലഭ്യമാക്കാന്‍ ക്ലിനിക്കിലൂടെ സാധിക്കുമെന്നും സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ് മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. സച്ചിന്‍
സുരേഷ് ബാബു പറഞ്ഞു. അല്‍ഷീമേഴ്‌സ് കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും മറവി രോഗം വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂറോ സയന്‍സസ് വിഭാഗത്തിലെ കണ്‍സല്‍ട്ടന്റ് ഡോ. പൂര്‍ണ്ണിമ നാരായണന്‍, ജെറിയാട്രിക് ഫിസിയാട്രി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഷീബ നൈനാന്‍ തുടങ്ങിയ വൈദഗ്ധ്യം നേടിയ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ലഭ്യമായിരിക്കും.
65 വയസ്സു കഴിഞ്ഞവരിലാണ് ഡിമെന്‍ഷ്യ അഥവാ മറവി രോഗം കാര്യമായി
കാണുന്നത്.മസ്തിഷ്‌ക കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നതുകൊണ്ടുണ്ടാകുന്ന അല്‍ഷീമേഴ്‌സ് രോഗമാണ് ഈ ഗണത്തില്‍ പ്രധാനം. തലച്ചോറിന്റെ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതോടെ സാമൂഹ്യമായും മാനസികമായും ആ വ്യക്തി തന്നെ ഇല്ലാതായിപ്പോകുന്ന രോഗാവസ്ഥാണ് അല്‍ഷീമേഴ്‌സ് സൃഷ്ടിക്കുന്നത്. നേരത്തെ രോഗം കണ്ടെത്താനും കൃത്യമായ ചികിത്സയും തെറാപികളും പുനരധിവാസ ചികിത്സയും കൊണ്ട് ഡിമെന്‍ഷ്യ നിയന്ത്രിക്കാനോ ചിലപ്പോഴൊക്കെ ജീവിതം തിരിച്ചുപിടിക്ക്ാനോ സാധിക്കുകയും ചെയ്യും.
ആറു വര്‍ഷം കൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആതുരാലയം എന്ന
പദവിയിലേക്ക് ഉയര്‍ന്നുവന്ന കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ടിഎഎച്ച്പിഐ ആസ്‌ത്രേലിയയുമായി സഹകരിച്ച് രോഗീ കേന്ദ്രിത രൂപകല്‍പനയിലാണ് പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തിലുള്ള ആരോഗ്യസേവന ദാതാക്കളായ ക്ലീവ്‌ലാന്റ് ക്ലിനിക്ക് ഫിസിഷ്യന്‍സ് വികസിപ്പിച്ച കെയര്‍-പാത്ത് മാതൃകയില്‍ കെഇഎഫ് ഹോള്‍ഡിംഗ്‌സ് ഓഫ്‌സൈറ്റ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയാണ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുത്. ന്യൂറോസയന്‍സസ്, ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍, ഗാസ്‌ട്രോസയന്‍സസ്, നെഫ്രോ-യൂറോ സയന്‍സസ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍, ബ്ലഡ് ഡിസോര്‍ഡേഴ്‌സ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്റ് കാന്‍സര്‍ കെയര്‍ ഇമ്യൂണോതെറാപ്പി എന്നിങ്ങനെ ആറു സെന്റര്‍ ഓഫ് എക്‌സലന്‍സുകളാണ് മേയ്ത്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്നത്.