100 സ്‌കോളിയോസിസ് സര്‍ജറി; കുഞ്ഞുങ്ങള്‍ക്കൊപ്പം ആഘോഷമാക്കി മേയ്ത്ര ഹോസ്പിറ്റല്‍
കോഴിക്കോട്: നട്ടെല്ലിനു വളവു സംഭവിക്കുന്ന സ്‌കോളിയോസിസിന് 100 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിനു ചരിത്ര നേട്ടം. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ നേട്ടം കൊയ്യുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ് മേയ്ത്ര ഹോസ്പിറ്റല്‍. സ്‌കോളിയോസിസ് ശസ്ത്രക്രിയക്ക് വിധേയരായ നൂറോളം കുഞ്ഞുങ്ങള്‍ക്കൊപ്പം ഓണം ആഘോഷിച്ചാണ് ഈ ചരിത്രനേട്ടം ഹോസ്പിറ്റല്‍ അവിസ്മരണീയമാക്കിയത്. ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ ലഭിച്ച അവസരം ലഭിച്ചവര്‍ക്ക് ആടിയും പാടിയും ആഘോഷിക്കാന്‍ അവസരമൊരുക്കിയത് സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ ആണ്. നട്ടെല്ലു ശസ്ത്രക്രിയക്ക് ബിരുദാനന്തര ബിരുദത്തിന് പരിശീലനം നല്‍കാന്‍...









