കോഴിക്കോട്: നട്ടെല്ലിനു വളവു സംഭവിക്കുന്ന സ്‌കോളിയോസിസിന് 100 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിനു ചരിത്ര നേട്ടം. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ നേട്ടം കൊയ്യുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ് മേയ്ത്ര ഹോസ്പിറ്റല്‍.
സ്‌കോളിയോസിസ് ശസ്ത്രക്രിയക്ക് വിധേയരായ നൂറോളം കുഞ്ഞുങ്ങള്‍ക്കൊപ്പം ഓണം ആഘോഷിച്ചാണ് ഈ ചരിത്രനേട്ടം ഹോസ്പിറ്റല്‍ അവിസ്മരണീയമാക്കിയത്. ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ ലഭിച്ച അവസരം ലഭിച്ചവര്‍ക്ക് ആടിയും പാടിയും ആഘോഷിക്കാന്‍ അവസരമൊരുക്കിയത് സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ ആണ്. നട്ടെല്ലു ശസ്ത്രക്രിയക്ക് ബിരുദാനന്തര ബിരുദത്തിന് പരിശീലനം നല്‍കാന്‍ ദേശീയ മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച കേന്ദ്രം കൂടിയാണിത്.
ആരോഗ്യരംഗത്ത് ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയും ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരെയും കോര്‍ത്തിണക്കി മികച്ച സേവനം ലഭ്യമാക്കുകയെന്ന മേയ്ത്ര ഹോസ്പിറ്റലിന്റെ ലക്ഷ്യമാണ് സ്‌കോളിയോസിസ് ശസ്ത്രക്രിയകളിലൂടെയും പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഹോസ്പിറ്റല്‍, കെ ഇ എഫ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കിട്ടു.
ആതുരപരിചരണത്തില്‍ 360 ഡിഗ്രി സേവനം സാധ്യമാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ വിഭാഗത്തിലുള്ള സ്‌പെഷ്യലിസ്റ്റുകള്‍ എന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ ഉപദേഷ്ടാവും സീനയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ അലി ഫൈസല്‍ പറഞ്ഞു.
നട്ടെല്ല് സംബന്ധമായ ചികിത്സയില്‍ അതിനൂതനമായ സൗകര്യങ്ങളുള്ള ഇന്ത്യയിലെ തന്നെ മികച്ച ആശുപത്രിയാണ് മേയ്ത്ര ഹോസ്പിറ്റലെന്ന് ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ വിഭാഗം ചെയര്‍മാനും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. നട്ടെല്ലിന്റെ വളവുകൊണ്ട് പ്രയാസം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും മുഖങ്ങളില്‍ ആശ്വാസത്തിന്റെ ചിരി പടര്‍ത്താന്‍ യത്‌നിച്ച സ്‌കോളിയോസിസ് ക്ലിനിക്ക് ടീമിലെ ഡോ. നിഖില്‍ കെ വി, ഡോ. മിഥുന്‍ മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമിനെ അഭിനന്ദിക്കുന്നതായി ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍ സര്‍ജറി മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. വിനോദ് പറഞ്ഞു.
നട്ടെല്ല് ശരീരത്തിന്റെ ഇരു വശങ്ങളിലേക്ക് വളയുന്ന രോഗമാണ് സ്‌കോളിയോസിസ്. സാധാരണയായി കുഞ്ഞുങ്ങളില്‍ കാണുന്ന ഈ രോഗം പലപ്പോഴും മുതിര്‍ന്നവരിലും കാണാറുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടു പോകുന്ന ജീവിതങ്ങളെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് വിജയകരമായി പൂര്‍ത്തിയാക്കിയ നൂറു ശസ്ത്രക്രിയകള്‍.
ആറു വര്‍ഷം കൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആതുരാലയം എന്ന പദവിയിലേക്ക് ഉയര്‍ന്നുവന്ന കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ടിഎഎച്ച്പിഐ ആസ്‌ത്രേലിയയുമായി സഹകരിച്ച് രോഗീ കേന്ദ്രിത രൂപകല്‍പനയിലാണ് പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തിലുള്ള ആരോഗ്യസേവന ദാതാക്കളായ ക്ലീവ്‌ലാന്റ് ക്ലിനിക്ക് ഫിസിഷ്യന്‍സ് വികസിപ്പിച്ച കെയര്‍-പാത്ത് മാതൃകയില്‍ കെഇഎഫ് ഹോള്‍ഡിംഗ്‌സ് ഓഫ്‌സൈറ്റ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയാണ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ന്യൂറോസയന്‍സസ്, ബോണ്‍,ജോയിന്റ് ആന്റ് സ്‌പൈന്‍, ഗാസ്‌ട്രോസയന്‍സസ്, നെഫ്രോ-യൂറോ സയന്‍സസ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍, ‘ബ്ലഡ് ഡിസോര്‍ഡേഴ്‌സ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്റ് കാന്‍സര്‍ കെയര്‍ ഇമ്യൂണോതെറാപ്പി എന്നിങ്ങനെ ആറു സെന്റര്‍ ഓഫ് എക്‌സലന്‍സുകളാണ് മേയ്ത്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്നത്.