സഹകരണ പ്രസ്ഥാനം രാജ്യത്തിൻ്റെ കരുത്ത്. ആർ. പ്രേംകുമാർ.
കോഴിക്കോട്: രാജ്യത്തിൻ്റെ വളർച്ചക്കും വികസനത്തിനും മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സഹകരണ പ്രസ്ഥാനങ്ങളാണ് രാജ്യത്തിൻ്റെ കരുത്തെന്നും ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ.പ്രേംകുമാർ പറഞ്ഞു. സൊസൈറ്റിയുടെ 17-ാം മത് ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ രംഗത്ത് വൻ വിപ്ലവമാണ് രാജ്യത്ത് ബി.എൽ.എം കാഴ്ചവെക്കാൻ പോകുന്നതെന്നും സഹകരണ പ്രസ്ഥാനങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങളും രാജ്യത്ത് ഉടലെടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഡപ്യൂട്ടി ജനറൽ മാനേജർ അജിത്കുമാർ ബി.നായർ...