കോഴിക്കോട് :വൈവിധ്യങ്ങളുമായി സ്റ്റോറീസ് ഇനി ബാംഗ്ലൂരിലും. ലുലു ഗ്ലോബല്‍ മാളിന്റെ രണ്ടാംനിലയിൽ പ്രവർത്തനമാരംഭിച്ച ഷോറൂം ബാഗ്ലൂര് സിറ്റി ശാന്തി നഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസും പ്രസ്ടീജ് ഡയറക്ടർ ഉസ്മ ഇര്‍ഫാനും ചേര്‍ന്ന്
ഉദ്ഘാടനം ചെയ്തു.
ഫർണിച്ചർ, ഫർണിഷിങ്, ഡെക്കോർ, ഹോംവെയർ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരവുമായി പ്രവർത്തനമാരംഭിച്ച ഷോറൂമിൽ ഉപയോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്.
ഏതു ശ്രേണിയിൽപ്പെട്ട ഉത്പന്നത്തിനും വിലയ്ക്കൊത്ത മൂല്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു കലക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. ഫര്‍ണീച്ചറുകള്‍ക്കു പുറമെ ഹോം യൂട്ടിലിറ്റി, ഹോം ഡെക്കോര്‍, ഹോം വെയര്‍ ഉത്പന്നങ്ങള്‍ ഡിസൈനിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും വരുത്താതെ എല്ലാ സാമ്പത്തികശ്രേണിയിലുമുള്ള ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ എത്തിക്കുകയാണ് സ്റ്റോറീസ്.
അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലാകെ 100 ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് ചെയര്മാന് ഹാരിസ് കെ.പി അറിയിച്ചു. കോവിഡാനന്തര സാമ്പത്തിക സാഹചര്യത്തില്‍ ഉപയോക്താക്കളുടെ അഭിരുചിയും ആവശ്യകതയും തിരിച്ചറിഞ്ഞ്, ഉത്പന്ന ശ്രേണിയിലും വിലയിലും വലിയ മാറ്റം വരുത്തിക്കൊണ്ട് ഒരു പുതിയ കാല്വെപ്പിന് തുടക്കമിടുകയാണ് സ്റ്റോറീസ് എന്നു കമ്പനി സ്ഥാപകന്‍ സഹീര്‍ കെ.പി പറഞ്ഞു. ഉപയോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയാണ് സ്റ്റോറീസ് ബിസിനസ് വ്യാപനത്തിന് ഒരുങ്ങിയിരിക്കുന്നതെന്ന് കമ്പനി എംഡി അബ്ദുള്‍ നസീര്‍ കെ.പി വ്യക്തമാക്കി.