കോഴിക്കോട്: ലിസ എസ്തറ്റിക് സെന്റർ കേരളത്തിൽ ആദ്യമായി കോസ്മോഫിക്സ് ടെക്നോവേഷനിൽ നിന്ന് ആരോഗ്യമുള്ളതും മനോഹരവുമായ ചർമ്മം പുനർനിർമ്മിക്കുന്നതിനായി നൂതന വൈദ്യോപകരണമായ ‘ജെറ്റ്പീൽ’ അവതരിപ്പിച്ചു. മറ്റ് മെഡ് ഫേഷ്യൽ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ‘ജെറ്റ്പീൽ’ ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങി പ്രവർത്തിക്കുകയും നീഡിൽലെസ്സ് പി ആർ പി, ഹൈപ്പർ-ഹൈഡ്രോസിസ് റിലീഫ് എന്നിവയുൾപ്പെടെ വിപുലമായ ചികിത്സകൾക്കു സൗകര്യം ഒരുക്കുകയും ചെയ്യുന്നു.
”കാലാവസ്ഥയിലെ അനിശ്ചിതത്വ വ്യതിയാനങ്ങൾ കാരണം, വിവിധ ബാക്ടീരിയകൾ വീക്കം, അണുബാധ എന്നിവയ്ക്ക് കാരണമാകും, ഇത് കൂടുതൽ ഗുരുതരമായ മുഖക്കുരുവിന് കാരണമാകും, കേരളത്തിലെ ജനങ്ങളും അതിന്റെ ഇരകളാണ്. വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട അദ്ഭുതകരമായ സാങ്കേതിക വിദ്യ കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ലിസ സൗന്ദര്യശാസ്ത്ര കേന്ദ്രം സ്ഥാപകൻ ഡോ. ജെന്നി മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലിസ ഏസ്തറ്റിക് സെന്ററുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കോസ്മോഫിക്സ് ടെക്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി സൗമെൻ ദത്ത പറഞ്ഞു. നടി സുരഭി ലക്ഷ്മിയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.