Wednesday, December 4, 2024
BusinessHealthLatest

അത്യാധുനിക സാങ്കേതിക നേട്ടവുമായി കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രി പുതിയ കെട്ടിട സമുച്ചയം തിങ്കളാഴ്ച (ഡിസംബർ 19 ന് ) മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും


കോഴിക്കോട് : ആരോഗ്യ പരിപാലനം , ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ കഴിഞ്ഞ 25 വർഷങ്ങളായി സേവന രംഗത്തുള്ള കെ എം സി ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പുതിയ കെട്ടിട സമുച്ചയം ഡിസംബർ 19 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മുക്കം മണാശ്ശേരി കെ എം സി ടി ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുതിയ എഞ്ചിനിയറിംഗ് കോളേജിന്റെ ഉദ്ഘാടനം പൊതു മരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഹെൽത്ത് സയൻസ് കോളജ് കെട്ടിടം, ആയുർവേദ കോളേജിന്റെ വിപുലീകരിച്ച കെട്ടിടം, കെ എം സി ടി റീഹാബിലിറ്റേഷൻ സെന്റർ, ഇൻക്യൂബേഷൻ സെന്റർ. റിസർച്ച് സെന്റർ, സ്പോർട്സ് കോംപ്ലക്സ് , ഇ. മറിയം മെമ്മോറിയൽ ലേഡീസ് ഹോസ്റ്റൽ , മഠത്തിൽ ആയിഷ ലേഡീസ് ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനവും നടക്കും. അത്യാധുനിക ചികിത്സ മലബാറിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 10 നിലകളിലായി 500 കിടക്കകളോടു കൂടിയ നിലവിലെ ആശുപത്രി കെട്ടിട സമുച്ചയം , ഇതിൽ നിന്നും 50 ഏക്കറിൽ ഒരു ദശ ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 1200 കിടക്കകളോടു കൂടി മലബാറിൽ ഏറ്റവും വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയമായാണ് പുതുതായി പണിതത്. 200 ജനറൽ ബെഡ് , 92 ഐ സി യു ബെഡ്, നിലവിൽ 700 ൽ പരം ഡോക്ടർമാരുള്ള 48 സ്പെഷ്യലിറ്റീസ് ഇതിൽ 8 സെന്റർ ഓഫ് എക്സല സ് ഡിപ്പാർട്ട്മെന്റ് , 26 ഓപ്പറേഷൻ തിയേറ്റേഴ്സ് ഇതിൽ 5 തിയ്യറ്ററുകളിലായി അവയവം മാറ്റ ശസ്ത്രകിയയും താക്കോൽ ദ്വാര ശസ്ത്രക്രിയയും അടക്കം അത്യാധുനിക സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ ദിവസവും 24 മണിക്കൂർ ട്രോമ യൂണിറ്റ് , എമർജൻസി മെഡിക്കൽ സഹായം ഏർപെടുത്തിയിട്ടുണ്ട്. ദിവസേന 2000 ഒ പി , 75 ൽ പരം ഹാർട്ട് സർജറി, ന്യൂറോ സർജറി, ആൻജിയോ പ്ലാസ്റ്റി .എൻഡോസ്കോപ്പി, പ്ലാസ്റ്റിക് സർജറി . ന്യൂറോ സർജറി തുടങ്ങിയവയ്ക്കുള്ള സൗകര്യവുമുണ്ട്. ഇതിന് പുറമെ രണ്ടായിരത്തിൽപ്പരം ഡയാലിസിസ് നടക്കുന്ന ആശുപത്രിയിൽ കെ എം സി ടി മെഡി സെപ്പ് ഉൾപ്പെടെ 10 ലധികം സർക്കാർ – പ്രമുഖ സ്വകാര്യ ഇൻഷുറൻസ് പദ്ധതികളും ലഭ്യമാണ്. ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ ഗവേഷണ മേഖലകളിൽ സ്ഥാനം ഉറപ്പിച്ച കെ എം സി ടി മെഡിക്കൽ കോളേജ് ന് പുറമെ ഡെന്റൽ , ആയുർ വേദ, നഴ്സിംഗ് , ഫാർമസി , പാരാമെഡിക്കൽ , ആർക്കിടെക്ച്ചർ, നിയമം, ആർട്സ് ആന്റ് സയൻസ് എഞ്ചിനീയറിംഗ് മാനേജ്മെന്റ്, ഹോട്ടൽ മാനേജ് മെന്റ് , പോളി ടെക്നിക്ക് എന്നീ വിദ്യാഭ്യാസ മേഖല മേഖലകളിൽ അതി നൂതന സാങ്കേതിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന 25 പ്രൊഫഷണൽ സ്ഥാപനങ്ങളാണുള്ളത് . നാക് , എൻ ബി എ , എൻ ബി എച്ച്, എൻ എ ബി എൽ എന്നീ എജൻസികളുടെ അംഗീകാരവും സ്ഥാപനത്തിന് ലഭിച്ചു. ഇന്ത്യയിലെ സുപ്രധാന സ്ഥാപനങ്ങളുമായി വിവര സാങ്കേതിക കൈമാറ്റത്തിന് ധാരണ പത്രത്തിൽ ഒപ്പുവെച്ചത് വഴി സംസ്ഥാനത്തെ മികച്ച വൈജ്ഞാനിക കേന്ദ്രം കൂടിയായി കെ എം സി ടി ഇതിനകം മാറിയതായി മാനേജിംഗ് ട്രസ്റ്റി ഡോ.കെ എം നവാസ്, ഡറക്ടർ ഡോ. ആയിഷ നസ്രിൻ എന്നിവർ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ കെ എം സി ടി ഫൗണ്ടർ ചെയർമാൻ – ഡോ.കെ മൊയ്തു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.പി എം റമീസ്, വി വി ജിതിൻ, മാർക്കറ്റിംഗ് മാനേജർമാരായ കെ.സാലിം , നവീൻ കുര്യൻ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply