കോഴിക്കോട് :കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. വ്യവസായ-വാണിജ്യ വകുപ്പ് കാർഷിക മേഖലയിലേക്ക് നവ സംരംഭകരെ വേറിട്ട ആശയങ്ങളെ സംരംഭമായി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. മലബാർ ചേംബർ ഓഫ് കോമേഴ്‌സിന്റെ സഹകരണത്തോടെ ചേംബർ ഹാളിൽ നടന്ന ചടങ്ങ് മലബാർ ചേംബർ പ്രസിഡന്റ് എം.എ മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേരള ഇൻസ്റ്റിറ്റ്യുട്ട് ഫോർ എന്റർപ്രന്യുർഷിപ് ഡവലപ്മെന്റ്സി.ഇ.ഒ ആന്റ് എക്സിക്യു്ട്ടിവ് ഡയറക്ടർ ശരത് വി. രാജ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ കേന്ദ്രം മാനേജർ ഐ ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി. കേരള ഇൻസ്റ്റിറ്റ്യുട്ട് ഫോർ എന്റർപ്രന്യുർഷിപ് ഡവലപ്മെന്റ് ( കെ ഐ ഇ ഡി) സി.ഇ.ഒ. ആന്റ് എക്സിക്യു്ട്ടിവ് ഡയറക്ടർ . ശരത് വി. രാജ് പദ്ധതിയെ കുറിച്ചും വിവിധ മേഖലയിലെ സംരംഭക സാദ്ധ്യതകളെക്കുറിച്ചു മുള്ള സെഷൻ അവതരിപ്പിച്ചു. തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസർച്ച് സയന്റിസ്റ് ഡോ.അനീസ് സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ടെക്നിക്കൽ സെഷൻനും അടൂർ ഡയറി എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സെന്റർ- ഡയറി എക്സ്റ്റൻഷൻ ഓഫീസർ പൗർണമി പാലിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ടെക്നിക്കൽ സെഷൻനും അവതരിപ്പിച്ചു. കേരള ഇൻസ്റ്റിറ്റ്യുട്ട് ഫോർ എന്റർപ്രന്യുർഷിപ് ഡവലപ്മെന്റ് അസിസ്റ്റന്റ് മാനേജർ ടി ജി റെജി സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം എ.ഡി.ഐ.ഒ . കെ നിഥിൻ നന്ദിയും പറഞ്ഞു.