അവസാന ഈണത്തിലും; ഗൃഹാതുരത്വമുണർത്തുന്ന കസ്തൂരി മണം ഒളിപ്പിച്ച് അർജ്ജുനൻ മാസ്റ്റർ
സംഗീതാസ്വാദകർക്ക് കസ്തൂരി മണക്കുന്ന ഒരു പിടി ഈണങ്ങൾ സമ്മാനിച്ച് മാഞ്ഞു പോയ മലയാളത്തിന്റെ പ്രിയ സംഗീതകാരൻ എം കെ അർജ്ജുനൻ മാസ്റ്റർ അവസാനമായി ഈണമിട്ട കുമാർ നന്ദ സംവിധാനം നിർവ്വഹിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എന്ന ചിത്രത്തിലെ ഗാനത്തിലും ഗൃഹാതുരതയുടെ കസ്തൂരി മണമുണ്ട്. രാജീവ് ആലുങ്കൽ രചിച്ച മുത്താരം കുന്നിലെ... എന്ന ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ മനം കവർന്നു. ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ മാസ്റ്റർ. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയത്. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതം...









