Art & CultureCinemaLatest

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ട്രെയിലര്‍ പുറത്തുവിട്ടു

Nano News

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമ്പരപ്പിക്കുന്ന യുദ്ധ രംഗങ്ങള്‍ തന്നെയാണ് ഈ ട്രെയിലറിന്റെയും ഉള്ളടക്കം. ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്.

ചിത്രത്തിന്റെ മൂന്നാം ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒന്നും രണ്ടും മൂന്നും ടീസറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായത്. മലയാളികള്‍ക്ക് പുറമേ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ടീസറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ആദ്യ ടീസറിനെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്കിന്റെ കമന്റും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!