ശ്രീമനോജ് മാധ്യമ പുരസ്കാരം ചലച്ചിത്ര താരം വിനോദ് കോവൂരിന്
കോഴിക്കോട്: എ.സി.വി ന്യൂസിൻ്റെ ആദ്യകാല പ്രൊഡ്യൂസറും മുതിർന്ന മാധ്യമപ്രവർത്തകനുമായ ശ്രീമനോജ് ഓർമ്മയായിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. കോഴിക്കോട്ടെ മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാൾ എന്നതിലുപരി കോഴിക്കോടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ ഒരു സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു ശ്രീമനോജ്. ഇന്ത്യൻ യൂത്ത് അസോസിയേഷൻ (ഐ.വൈ.എ) ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീ മനോജിൻ്റെ സ്മരണ നിലനിർത്താനായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചേർന്ന് രൂപം കൊടുത്ത ശ്രീമനോജ് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇത്തവണയും അനുസ്മരണ പരിപാടി സംഘടിപ്പിക്കും.ഡിസംബർ 6 ന് വൈകീട്ട് 5.30 ന് കെ.പി.കേശവമേനോൻ ഹാളിലാണ്...





