HealthLatest

ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ സേവനം തിരുവനന്തപുരം രാജ്ഭവനില്‍ നിന്നും കേരള ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു


തിരുവനന്തപുരം : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് റോട്ടറി ഡിസ്ട്രിക്ട് 3204 മായി മലബാര്‍ ജില്ലകളില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം രാജ്ഭവനില്‍ വച്ച് തിങ്കളാഴ്ച (22-11-2021) രാവിലെ 11 മണിക്ക് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ശ്രീ ഫര്‍ഹാന്‍ യാസീന്‍ (റീജിയണല്‍ ഡയറക്ടര്‍ – ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍), ഡോക്ടര്‍ രാജേഷ് ഉള്‍പ്പെടെയുള്ള റോട്ടറി പ്രതിനിധികളും, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രതിനിധി ശ്രീ ലത്തീഫ് കാസിമും ചടങ്ങില്‍ പങ്കെടുത്തു. പരിചയസമ്പന്നനായ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, നേഴ്‌സ്, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കല്‍ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സൗജന്യ മരുന്നുകള്‍ കൂടാതെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലഭിക്കുന്ന എല്ലാവിധ സേവനങ്ങളും ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് ലഭ്യമാക്കുന്നു. മലബാര്‍ ഉള്‍പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍, അനാഥമന്ദിരങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ള പ്രദേശങ്ങള്‍ തുടങ്ങി സമൂഹത്തിലെ അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പ്രദേശങ്ങളിലും മൊബൈല്‍ ക്ലിനിക്കിന് സേവനം ലഭ്യമാക്കും. ഇന്ത്യയില്‍ ഡല്‍ഹി, ഒഡിഷ, ജംഷഡ്പൂര്‍, ബാംഗ്ലൂര്‍, കൊച്ചി, വയനാട്, കോഴിക്കോട്, നിലമ്പൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമേ യുഎഇ, ഫിലിപ്പീന്‍സ്, എത്യോപ്യ, ഒമാന്‍, സുഡാന്‍, കോലാപ്പൂര്‍ എന്നിവിടങ്ങളിലും ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply