കോഴിക്കോട്:കൊവിഡ് കാലഘട്ടത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകിയ ഈ ക്ലാസ്സിൽ ഞാനുമുണ്ടെന്ന പദ്ധതി അമൃത ടിവി ആരംഭിച്ചത്. അതിന്റെ തുടർച്ചയായുള്ള ഹാപ്പിനസ് ചലഞ്ചിന്റെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം കോഴിക്കോട് ജില്ലയിൽ നടന്നു. കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.
ഈ ക്ലാസ്സിൽ ഞാനുമുണ്ട് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് നിർവഹിച്ചു. അമൃത ടിവിയുടെ ഈ ക്ലാസ്സിൽ ഞാനും ഉണ്ടെന്ന പദ്ധതി അഭിനന്ദാർഹമാണെന്ന് മേയർ പറഞ്ഞു.സ്റ്റുഡൻസ് പോലീസ് കേഡറ്റ്, മാതാ അമൃതാനന്ദമയി മഠം, കേരള പത്രപ്രവർത്തക യൂണിയൻ, കോഴിക്കോട് കോർപ്പറേഷൻ തുടങ്ങിയവർ സംയുക്തമായാണ് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുത്തത്.ഡിസിപി ഡോക്ടർ എ ശ്രീനിവാസ് ഐപിഎസ്, മാതാ അമൃതാനന്ദമഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, അമൃത ടിവി ബിസിനസ് ഹെഡ് ആർ.ശിവകുമാർ കൺസൾട്ടിംഗ് എഡിറ്റർ ജെ എസ് ഇന്ദുകുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണചന്ദ്രൻ, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.