ആൾ കേരള കെമിസ്ട്രൂ ആൻഡ് ഡ്രഗ് അസോസിയേഷൻ (AKCDA ) കോഴിക്കോട് ജില്ല വാർഷികവും പൊതുയോഗവും നടത്തി. പ്ലസ് ടു, എസ് എസ് ൽ സി പരിഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉള്ള അനുമോദനവും കോഴിക്കോട് വ്യപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എ എൻ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി. പി കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഔഷധ മേഖലയിലെ പ്രതിസന്ധികൾ എന്ന വിഷയത്തെ കുറച്ചു അഡീഷണൽ ഡ്രഗ് കൺട്രോളർ ഷാജി എം വർഗീസ് സംസാരിച്ചു. വ്യജ മരുന്നുകൾക്കെതിരെ കേരള, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ഏകകണ്ഠമായി ആവിശ്യപ്പെട്ടു.
S. S. L. C,Plus2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് സ്റ്റേറ്റ് ട്രഷർ അൻവർ നൽകി. ജില്ല സെക്രട്ടറി സി ശിവരാമൻ, KVVS സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ല പ്രസിഡന്റ് സൂര്യ ഗഫൂർ, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ബാപ്പു ഹാജി, കെ ടി രഞ്ജിത്ത്, രഞ്ജിത്ത് ദാമോദരൻ, ആനന്ത കുമാർ, കെ പി സുരേന്ദനാഥ്, എം കെ സന്തോഷ് കുമാർ, ജാഫർ ആർ. ടി, സംസാൻ എം ജോൺ, ആൽഫ റിയാസ്, നിയോൻ രജീഷ്, മൊയ്തു കെ. ടി, രാജേഷ് തോമസ്, ഷാജി റോഷൻ, ജനത സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.