Sunday, November 3, 2024
Latest

റോട്ടറി നാഷൻ ബിൽഡർ പുരസ്ക്കാരം അലക്സ് പി ജേക്കബിന് സമ്മാനിച്ചു. 


കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ഏർപ്പെടുത്തിയ നാഷൻ ബിൽഡർ അവാർഡ് ബിലാത്തിക്കുളം ബി ഇ എം സ്കൂൾ പ്രധാന അധ്യാപകൻ അലക്സ് പി ജേക്കബിന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ  സമ്മാനിച്ചു.
അധ്യാപക ജീവിത വൃത്തിയിൽ മാതൃക പ്രവർത്തനം നടത്തുന്ന അധ്യാപകർക്ക് നൽകുന്ന പുരസ്ക്കാരമാണ് റോട്ടറി നാഷൻ ബിൽഡർ അവാർഡ്.
സമൂഹ – രാഷ്ട നിർമ്മിതികളിൽ കടപെട്ടിരിക്കുന്നത് അധ്യാപകരോടാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു.
ഈസ്റ്റ് ഹിൽ  ബിലാത്തിക്കുളം എ യു പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ്  പാലക്കണ്ടി അധ്യക്ഷത വഹിച്ചു.. റോട്ടറി 3204 ഗവർണ്ണർ ഡോ. രാജേഷ് സുഭാഷ് , അസിറ്റന്റ് ഗവർണ്ണർ ഡോ.പി എൻ അജിത, , ഇലക്ട പ്രസിഡന്റ് – ജലീൽ ഇടത്തിൽ, പ്രസിഡന്റ് നോമിനി സി എസ് സവീഷ് ,  കെ.വി ഗിരീഷ്, കെ ജെ തോമസ്,.പി.ടി എ പ്രസിഡന്റ് വി എം രാഹുൽ എന്നിവർ പ്രസംഗിച്ചു.
ഇലക്ട്  അസി. ഗവർണ്ണർ എം എം ഷാജി സ്വാഗതവും സെക്രട്ടറി കെ. നിതിൻ ബാബു നന്ദിയും പറഞ്ഞു.

Reporter
the authorReporter

Leave a Reply