കോഴിക്കോട്: തുടർച്ചയായി 104 മണിക്കൂർ ചെണ്ട കൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ലോകറെക്കോർഡിലേക്ക് ഇടംപിടിച്ച കോഴിക്കോട് ഒടുമ്പ്ര സ്വദേശി വിഷ്ണുവിനെ എ.ഐ.വൈ.എഫ്. സിറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡണ്ട് അഡ്വ കെ.പി.ബിനൂപ് വിഷ്ണുവിന് ഉപഹാരം കൈമാറി. എ.ഐ.വൈ.എഫ്. ജില്ലാ എക്സിക്യൂട്ടീവ് അംഗം അനുകൊമ്മേരി, മണ്ഡലം വൈസ് പ്രസിഡണ്ട് ആദർശ് കുന്നത്ത്,ഇ.രമേശൻ തുടങ്ങിയവർ സംസാരിച്ചു.