LatestPolitics

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റായി അഡ്വ പി ഗവാസ് സത്യപ്രതിജ്ഞ ചെയ്തു

Nano News

കോഴിക്കോട് ;ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റായി അഡ്വ. പി ഗവാസ് തെരഞ്ഞടുക്കപ്പെട്ടു. ഓമശ്ശേരി ഡിവിഷൻ മെമ്പർ നാസർ എസ്റ്റേറ്റ് മുക്കിനെ ഒമ്പതിനെതിരെ 17 വോട്ടിന് പരാജയപ്പെടുത്തിയാണ് അഡ്വ പി ഗവാസ് വിജയിച്ചത്. 26 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്  ഹാളിൽ നടന്ന തെരഞ്ഞടുപ്പിൽ വരണാധികാരി ജില്ലാ കലക്ടർ എ ഗീത തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി സത്യവാചകം ചൊല്ലിക്കൊടുത്തു.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പി ടി എ റഹീ എം എൽ എ എന്നിവർ നേരിട്ടെത്തി വിജയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. കടലുണ്ടി ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറാണ് അഡ്വ പി ഗവാസ്.

Reporter
the authorReporter

Leave a Reply