മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച വളര്‍ത്തു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ ചത്തിരുന്നു. കടിയേറ്റ എട്ടുപേര്‍ക്കും രണ്ടുതവണ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു.
അതേസമയം നായ സഞ്ചരിച്ച പ്രദേശത്തെ മുഴുവന്‍ നായകളെയും കണ്ടെത്തി വാക്‌സിനേഷന്‍ നടത്താനാണ് തീരുമാനം. പ്രദേശത്തെ തെരുവ് നായകള്‍ക്ക് നാളെയും മറ്റന്നാളുമായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നാളെ രാവിലെ ആറുമണിക്ക് വാക്‌സിനേഷന്‍ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നുള്ള വിദഗ്ദ സംഘത്തെ എത്തിക്കും.
തെരുവ് നായ ആക്രമിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് സ്വകാര്യ വ്യക്തിയുടെ വളര്‍ത്ത് നായയാണ് കണ്ടെത്തിയത്. കടിയേറ്റവരില്‍ വഴിയാത്രക്കാരും കുട്ടികളും ഉണ്ട്.