കോഴിക്കോട്: കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബും ലിമിറ്റ്ലസും സംയുക്തമായി എ.ജി.പി ഗാർഡനിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ എക്സിബിഷനും ഫുഡ് ഫെസ്റ്റിനും സമാപനമായി. സമാപന സമ്മേളനം കാലിക്കറ്റ് എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസൻ സുരേഷ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് മുഖ്യാതിഥിയായി. പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയദീപ്, സുമിക്സ് കിഡ് വെയർ എം.ഡി. കെ.പി. ബീന, ആർ. ജി. ഗ്രൂപ്പ് ഡയറക്ടർ അംബിക രമേശ്, ഭീമ ജ്വല്ലേഴ്സ് ഡയറക്ടർ ശ്വേതാ ബട്ട്, ലിമിറ്റ് ലെസ്സ് സിഇഒ അശ്വതി പ്രദീപ് ഇവരെ ആദരിച്ചു. ചടങ്ങിൽ കാലിക്കറ്റ് സൗത്ത് റോട്ടറി പ്രസിഡൻറ് സനന്ദ് രത്‌നം അധ്യക്ഷനായി. റോട്ടറി ഭാരവാഹികളായ ടി കെ രാധാകൃഷ്ണൻ, അരവിന്ദാക്ഷൻ, പ്രതീഷ് മേനോൻ, അഡ്വക്കേറ്റ് രജീഷ് ചന്ദ്രൻ, പ്രത്യുഷ്, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.