കോഴിക്കോട് : റോട്ടറി ക്ലബ്ബ് 3204 ഡിസ്ട്രിക്റ്റ് ഫൗണ്ടേഷൻ സെമിനാർ സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ വി വി പ്രമോദ് നായനാർ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ മറീന റെസിഡൻസിയിൽ നടന്ന ചടങ്ങിൽ റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് ജലീൽ എടത്തിൽ അധ്യക്ഷത വഹിച്ചു.
മാധവ് ചന്ദ്രൻ ,ഡോ. സന്തോഷ് ശ്രീധർ , ഹരികൃഷ്ണൻ നമ്പ്യാർ, ഡോ. രാജേഷ് സുഭാഷ്, ഡോ. പത്മനാഭൻ കുമാർ, എൻ വി. മുഹമ്മദ് യാസിർ തുടങ്ങിയവർ സംസാരിച്ചു. അസി. ഗവർണ്ണർ എം എം ഷാജി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു.