Thursday, December 26, 2024
CinemaLatest

നവംബർ 18ന് ഒമർ ലുലുവിന്റെ “നല്ല സമയം” ആശംസകളുമായി മമ്മൂട്ടി.


ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക എന്നീ ചിത്രംങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ സിനിമക്ക് ആശംസകൾ നേർന്നുകൊണ്ട് മെഗാ സ്റ്റാർ മമ്മൂട്ടിയും.  സംവിധായകനായ ഒമർ ലുലുവിന് വാട്ട്സാപ്പ് സന്ദേശമായാണ് താരം ആശംസകൾ അറിയിച്ചിരിക്കുന്നത്.
നവംബർ 18ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഇർഷാദ് അലി നായകനാവുന്ന ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജീഷ് വിജയൻ, ദാസേട്ടൻ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഫ്രീക്ക് ലുക്ക്’ എന്ന ഗാനം പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി ട്രെൻഡിങ്ങിലാണ്. പ്രവാസിയായ കളന്തൂർ ആണ് നിർമാതാവ്. സിനു സിദ്ധാർഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിൻ രാധാകൃഷ്ണനാണ്.  ഹാപ്പി വെഡിങ് തൊട്ട് ഒരുപാട് നടീ നടന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച വിശാഖ് പിവി ആണ് ഈ സിനിമയിലെ കാസ്റ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ PRO പ്രതീഷ് ശേഖറാണ് കൈകാര്യം ചെയ്യുന്നത്.

Reporter
the authorReporter

Leave a Reply