• Home  
  • പരിമിതികളെ കീഴടക്കിയ അമൻ അലിയ്ക്കും അലീമ മിൻഹയ്ക്കും ഉജ്ജ്വല ബാല്യം പുരസ്ക്കാരം
- Achievement - Latest

പരിമിതികളെ കീഴടക്കിയ അമൻ അലിയ്ക്കും അലീമ മിൻഹയ്ക്കും ഉജ്ജ്വല ബാല്യം പുരസ്ക്കാരം

  കൊയിലാണ്ടി/ ഫറോക്ക്: പരിമിതികളെയും വെല്ലുവിളികളെയും കീഴടക്കിയ അമൻ അലിയ്ക്കും അലീമ മിൻഹയ്ക്കും സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം. 12-18 കാറ്റഗറിയിൽ ഭിന്നശേഷി വിഭാഗത്തിലാണ് അമൻ അലി എൻ കെ പുരസ്ക്കാരം നേടിയത്. ഇരു കൈകളുമില്ലാത്ത അമൻ അലി കാൽവിരലുകളുടെ സഹായത്തോടെ ചിത്രങ്ങൾ വരയ്ക്കാറുണ്ട്. പരിമിതികളെ നേരിട്ട് ഫുട്ബോളിലും ഈ വിദ്യാർത്ഥി മികവ് തെളിയിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ചിത്രം വരിച്ച് നവകേരള സദസിൽ അദ്ദേഹത്തിന് സമ്മാനിച്ചത് വലിയൊരു ആഗ്രഹ സാഫല്യമായിരുന്നെന്ന് അമൻ അലി […]

 

കൊയിലാണ്ടി/ ഫറോക്ക്: പരിമിതികളെയും വെല്ലുവിളികളെയും കീഴടക്കിയ അമൻ അലിയ്ക്കും അലീമ മിൻഹയ്ക്കും സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം. 12-18 കാറ്റഗറിയിൽ ഭിന്നശേഷി വിഭാഗത്തിലാണ് അമൻ അലി എൻ കെ പുരസ്ക്കാരം നേടിയത്. ഇരു കൈകളുമില്ലാത്ത അമൻ അലി കാൽവിരലുകളുടെ സഹായത്തോടെ ചിത്രങ്ങൾ വരയ്ക്കാറുണ്ട്. പരിമിതികളെ നേരിട്ട് ഫുട്ബോളിലും ഈ വിദ്യാർത്ഥി മികവ് തെളിയിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ചിത്രം വരിച്ച് നവകേരള സദസിൽ അദ്ദേഹത്തിന് സമ്മാനിച്ചത് വലിയൊരു ആഗ്രഹ സാഫല്യമായിരുന്നെന്ന് അമൻ അലി പറയുന്നു. സന്തോഷത്തോടെ ചിത്രം സ്വീകരിച്ച് പിണറായി വിജയൻ അമൻ അലിയ്ക്കൊപ്പം ഫോട്ടോയ്ക്കും അന്ന് പോസ് ചെയ്തു. ഇതിന് ശേഷം സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചത് വലിയൊരു അംഗീകാരമായി അമൻ കാണുന്നു. ബേപ്പൂർ ഗവ. എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അമൻ അലി ബസ് കണ്ടക്ടറായ നൗഷാദലിയുടെയും റസിയയുടെയും മകനാണ്. അരക്കിണറിലെ സ്റ്റാർ അപ്പാർട്ട്മെന്റിലാണ് താമസം.

90% ശാരീരിക പരിമിതിയോടെ എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിൽ International Book of Records, India Book of Records എന്നിവയിൽ അമൻ അലി ഇടംനേടിയിരുന്നു

കലാപരമായ കഴിവുകൾക്ക് ഭിന്നശേഷി വിഭാഗത്തിലാണ് അലീമ മിൻഹയ്ക്ക് ഉജ്ജ്വല ബാല്യം പുരസ്ക്കാരം. പരിമിതികളെ നേരിട്ട് വിവിധ കലാമത്സരങ്ങളിൽ അലീമ മികവ് തെളിയിച്ചിട്ടുണ്ട്. സ്പെഷ്യൽ സ്കൂൾ സംസ്ഥാന കലോത്സവത്തിലും പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. അലീമ മിൻഹ കൊയിലാണ്ടി (നിയാർക്ക്) നെസ്റ്റിലെ പ്രൈമറി വിഭാഗം വിദ്യാർത്ഥിയാണ്. വടകര കോട്ടക്കടവ് ചെറിയ പുഴയിൽ അബ്ദുറഹിമാന്റെയും നജൂന്നിസയുടെയും മകളാണ്

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.