• Home  
  • പാലുത്പാദനത്തിൽ പ്രതിദിനം 25,000 ലിറ്റർ വർദ്ധന;മലബാർ മിൽമയുടെ ക്ഷീരധാര പദ്ധതി വിജയത്തിലേക്ക്
- Agriculture - Business - Latest

പാലുത്പാദനത്തിൽ പ്രതിദിനം 25,000 ലിറ്റർ വർദ്ധന;മലബാർ മിൽമയുടെ ക്ഷീരധാര പദ്ധതി വിജയത്തിലേക്ക്

കോഴിക്കോട്: പാലുത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി മലബാർ മിൽമ നടപ്പിലാക്കിയ ‘ക്ഷീരധാര’ പദ്ധതി വിജയത്തിലേക്ക്. ക്ഷീര സംഘങ്ങൾ വഴി നേരത്തെ ലഭിച്ചിരുന്ന പാലളവിൽ നിന്ന് പ്രതിദിനം 25,000 ലിറ്ററിന്റെ വർധനവാണ് പദ്ധതി നടപ്പാക്കി 10 ദിവസത്തിനകം രേഖപ്പെടുത്തിയത്. മേഖലാ യൂണിയന് പാലളക്കുന്ന 455 ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾ വഴിയാണ് ഈ വർദ്ധന സാധ്യമായത്. ക്ഷീരധാര പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെയുള്ള ഈ വർദ്ധനവ് ഏറെ ആശാവഹമാണെന്ന് മലബാർ മിൽമ അഡ്മിനിസ്ട്രേറ്റർ വർക്കി ജോർജ്ജ് പറഞ്ഞു. നിലവിൽ നവംബർ […]

കോഴിക്കോട്: പാലുത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി മലബാർ മിൽമ നടപ്പിലാക്കിയ ‘ക്ഷീരധാര’ പദ്ധതി വിജയത്തിലേക്ക്. ക്ഷീര സംഘങ്ങൾ വഴി നേരത്തെ ലഭിച്ചിരുന്ന പാലളവിൽ നിന്ന് പ്രതിദിനം 25,000 ലിറ്ററിന്റെ വർധനവാണ് പദ്ധതി നടപ്പാക്കി 10 ദിവസത്തിനകം രേഖപ്പെടുത്തിയത്. മേഖലാ യൂണിയന് പാലളക്കുന്ന 455 ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾ വഴിയാണ് ഈ വർദ്ധന സാധ്യമായത്.

ക്ഷീരധാര പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെയുള്ള ഈ വർദ്ധനവ് ഏറെ ആശാവഹമാണെന്ന് മലബാർ മിൽമ അഡ്മിനിസ്ട്രേറ്റർ വർക്കി ജോർജ്ജ് പറഞ്ഞു. നിലവിൽ നവംബർ ഒന്ന് മുതൽ ലിറ്ററിന് ഒരു രുപ വീതം നൽകി വരുന്ന അധിക പാൽവില ഡിസംബർ മുതൽ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ക്ഷീരോത്പാദന ചിലവ് ഏറെ കൂടുതലാണ്. ക്ഷീര കർഷകർ മേഖയിൽ നിന്ന് വിട്ടു പോകുന്നതിനും പുതിയ ആളുകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനും തടസമാകുന്നതും ഉത്പാദന ചിലവിലെ ഈ വർദ്ധനവാണ്. അധികപാൽ വില നൽകിയും തീറ്റ വസ്തുക്കൾക്ക് സബ്സിഡി നൽകി പരമാവധി വിക്കുറവിൽ ലഭ്യമാക്കിയും ഈ പ്രതിസന്ധിയിൽ നിന്ന് കർഷകരെ കൈപിടിച്ചുയർത്താനാണ് ‘ക്ഷീരധാര’ പദ്ധതി വഴി മലബാർ മിൽമ ലക്ഷ്യം വച്ചത്.

2026 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ സംഘങ്ങൾ മലബാർ മേഖലാ യുണിയന് നൽകിയ പ്രതിദിന ശരാശരി പാലളവ് കണക്കാക്കി ഒക്ടോബർ 21 മുതൽ അതിനു മുകളിലേക്ക് നൽകുന്ന ഓരോ ലിറ്റർ പാലിനും അഞ്ചുരൂപ വീതം അധിക പാൽവിലയായി നൽകുന്നതാണ് ക്ഷീരധാര പദ്ധതി. പ്രാരംഭ ഘട്ടമായി 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31വരെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ക്ഷീരധാര പദ്ധതിയുടെ കാലയളവ് വർദ്ധിക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ മലബാർ മിൽമ

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.