കോഴിക്കോട്: എന്‍ ഡി എയിലേക്ക് ചേക്കാറാനുള്ള ശരത് പവാറിന്റെ നീക്കം കൊടിയ രാഷ്ട്രീയ വഞ്ചനയാണെന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതിന് വേണ്ടി ജനാധിപത്യത്തിന്റെ സകല സീമകളെയും കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. എതിര്‍ചേരിയിലുള്ളവരെ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ നല്കി സ്വാധീനിക്കുകയും വഴങ്ങാത്തവരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘ പരിവാറിന്റെ ഭരണത്തണലില്‍ സ്വന്തം അണികളെയും രാജ്യ താത്പര്യങ്ങളെയും വഞ്ചിക്കുന്ന ഇത്തരക്കാരെ അണികള്‍ തിരിച്ചറിയണമെന്നും അവര്‍ തെറ്റ് തിരുത്തി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്ക് വരണമെന്നും മുക്കം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. സി എസ് പി കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ഇ പി രാജേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. സൂര്യ നാരായണൻ, ഇ ബേബി വാസൻ, പി എം കരുണാകരൻ, എം യതീന്ദ്രനാഥ്, ശിവൻ കൊല്ലനാറമ്പത്, സി വി പ്രഭാകരൻ, കെ പി ശിവൻ, പ്രദീപ് ബാബു, പി വിജയൻ എന്നിവർ പ്രസംഗിച്ചു.


