• Home  
  • ചേവായൂർ ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
- Art - Latest

ചേവായൂർ ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

  കോഴിക്കോട്: ചേവായൂർ ഉപജില്ല സ്കൂൾ കലോത്സവം നാളെ മുതൽ 13 വരെ ചേളന്നൂർ എകെ കെ ആർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. ചേളന്നൂർ എട്ടേരണ്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർപേഴ്സണുമായ സ്വപ്ന കെ ഫ്ലാഗ് ഓഫ് ചെയ്തു. ട്രോൾ സ്കേറ്റിങ്, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങൾ, ഫ്ലാഷ് മോബ്, ദഫ് മുട്ട് തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ് ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി, എസ് പി സി, എൻ […]

 

കോഴിക്കോട്: ചേവായൂർ ഉപജില്ല സ്കൂൾ കലോത്സവം നാളെ മുതൽ 13 വരെ ചേളന്നൂർ എകെ കെ ആർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. ചേളന്നൂർ എട്ടേരണ്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർപേഴ്സണുമായ സ്വപ്ന കെ ഫ്ലാഗ് ഓഫ് ചെയ്തു. ട്രോൾ സ്കേറ്റിങ്, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങൾ, ഫ്ലാഷ് മോബ്, ദഫ് മുട്ട് തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ് ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി, എസ് പി സി, എൻ എസ് എസ്, പവർ ബ്രിഗേഡ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്രയ്ക്ക് സ്വാഗതസംഘം കൺവീനറും പ്രിൻസിപ്പലുമായ കെ മനോജ് കുമാർ, ഫൈസൽ മാസ്റ്റർ, കിഷോർ, റൈഹാനത്ത് ഫിറോസ്, രമണി, ആരിഫ, ഷീന, സുകന്യ, സുലൈമാൻ, സി എം സ്വാമി, അഖിലേഷ്, ബാബുരാജ്, ബാലകൃഷ്ണൻ, ജീന തുടങ്ങിയവർ നേതൃത്വം നൽകി. റഫീഖ് വാക സ്വാഗതവും രാജേന്ദ്രൻ പാലത്ത് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.