മലയാള സിനിമ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജി കുമാർ ആക്ഷൻ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിലൂടെ ശ്രദ്ധേയനായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ മോഹൻലാല്‍ ചിത്രം പുലിമുരുകന്റെ ഛായാഗ്രഹണം ഏറെ പ്രശംസ നേടിയിരുന്നു.
റിലീസിനൊരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ഷാജി കുമാറാണ്.
സിനിമാ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.


