• Home  
  • മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരൻ; നാല് വർഷം തടവും പിഴയും ശിക്ഷ
- Latest - police &crime

മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരൻ; നാല് വർഷം തടവും പിഴയും ശിക്ഷ

  കോട്ടയം:മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കേസിൽ ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,892 രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. കോടതി വിധിയെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.ആദ്യമായിട്ടാണ് ഒരു ഡിജിപി സ്ഥാനത്തിരുന്ന ഒരാൾക്ക് തടവ് ശിക്ഷ ലഭിക്കുന്നത്. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള […]

 

കോട്ടയം:മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

കേസിൽ ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,892 രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. കോടതി വിധിയെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.ആദ്യമായിട്ടാണ് ഒരു ഡിജിപി സ്ഥാനത്തിരുന്ന ഒരാൾക്ക് തടവ് ശിക്ഷ ലഭിക്കുന്നത്.

2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ബോബി കുരുവിള നൽകിയ പരാടിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ വിചാരണ ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് പൂർത്തിയായത്.

ദീർഘകാലമായി നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിലാണ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വ്യക്തിക്കെതിരെ ഈ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.