കോഴിക്കോട് : കേരള ഗസൽ ഫൗണ്ടേഷൻ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാസാന്ത മെഹ്ഫിലിൽ സുപ്രസിദ്ധ ഗായിക വേദ പ്രകാശ് ഗാനങ്ങളവതരിപ്പിച്ചു. ഗസൽ, ഠുംരി എന്നിവയടങ്ങിയ മെഹ്ഫിൽ ആസ്വാദകരുടെ മനം കവർന്നു. പ്രശസ്ത ഹാർമോണിസ്റ്റ് പ്രകാശ് ഉള്ളിയേരിയുടെ മകളായ വേദ ലോകപ്രശസ്ത ഗസൽ ഗായകൻ ഇർഷാദ് അലി മെഹദിയുടെ ശിഷ്യയാണ്. പ്രകാശ് ഉള്ളിയേരി, ഋഷികേശ്, ഉബൈദ് കുന്നക്കാവ്, ഹാരിസ് വീരോളി എന്നിവർ വിവിധ വാദ്യോപകരണങ്ങളിൽ അകമ്പടി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് അനസ്തേഷ്യ വിഭാഗം ഹെഡ് ഡോക്ടർ ഫിജുൽ ഉപഹാരം കൈമാറി. കെ ജി എഫ് ഭാരവാഹികളായ ഇ എ ലിങ്കൺ, ഫിൻസർ കെ ടി, ഷാഫി സി എം , ഷബീർ രാരങ്ങോത്ത് എന്നിവർ നേതൃത്വം നൽകി.










