…….🖋️.. റഫീഖ് തോട്ടുമുക്കം
കോഴിക്കോട്:വെറും 45 സെക്കൻഡ് കൊണ്ട് മുഴുവൻ പീരിയോഡിക് ടേബിളും മനഃപാഠമായി പറയുക! രണ്ടര മിനിറ്റ് കൊണ്ട് ലോകത്തിലെ 195 രാജ്യങ്ങളുടെ പേരുകളും അവയുടെ ദേശീയ പതാകകളും കൃത്യമായി തിരിച്ചറിയുക!
കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും, ഇത്രയും സങ്കീർണ്ണമായ വിവരങ്ങൾ വളരെ നിസ്സാരമായി പറഞ്ഞുതീർക്കുകയാണ് ഒരു ഏഴു വയസ്സുകാരൻ. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും വിരൽത്തുമ്പിലുള്ള ഈ മിടുക്കൻ, കേരളത്തിലെ മുഴുവൻ മന്ത്രിമാരുടെയും വകുപ്പുകൾ ചോദിച്ചാലും നിമിഷനേരം കൊണ്ട് ഉത്തരം നൽകും.
മർകസ് നോളജ് സിറ്റി അലിഫ് ഗ്ലോബൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഐബെക് ബിൻ ഷാഹുൽ ആണ് ഈ കുട്ടിപ്രതിഭ!
ഷാഹുൽ – ശബീബ ദമ്പതികളുടെ മൂത്ത മകനാണ് ഐബെക്. അടിവാരം പൊട്ടിക്കയത്താണ് ഇവരുടെ വീടെങ്കിലും ഉപ്പ വിദേശത്ത് ആയതിനാൽ ഇപ്പോൾ ഉമ്മയുടെ വീടായ തിരുവമ്പാടി പാമ്പിഴഞ്ഞപാറയിൽ ആണ് താമസം .
വെറും രണ്ടര വയസ്സുള്ളപ്പോൾ തന്നെ വിവിധ രാജ്യങ്ങളുടെ ഫ്ലാഗുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതോടെയാണ് മാതാപിതാക്കൾ ഐബക്കിന്റെ ഉള്ളിലെ അസാധാരണമായ കഴിവ് തിരിച്ചറിയുന്നത്. പിന്നീട് മകന് പൂർണ്ണ പിന്തുണയുമായി ഇവർ ഒപ്പം നിന്നു. ഇഷ്ടമുള്ള കാര്യങ്ങൾ ഒറ്റത്തവണ കേട്ടാൽ തന്നെ കൃത്യമായി മനസ്സിൽ സൂക്ഷിക്കാൻ ഐബക്കിന് സാധിക്കുമെന്നാണ് മാതാപിതാക്കൾ പറയുന്നത്.
“എനിക്ക് പീരിയോഡിക് ടേബിളും രാജ്യങ്ങളുടെ ഫ്ലാഗുകളും സംസ്ഥാനങ്ങളുടെ കാപിറ്റലുമൊക്കെ പഠിക്കാൻ ഭയങ്കര ഇഷ്ടമാണ്. ഇതൊക്കെ ഞാൻ പെട്ടെന്ന് പഠിച്ചെടുത്തു. എനിക്ക് വലിയ ഒരാളായിട്ട് ഒരു സയന്റിസ്റ്റ് ആവണമെന്നാണ് ആഗ്രഹം.

ചെറിയ പ്രായത്തിൽ തന്നെ അറിവുക
കൃത്യമായി ഓർത്തെടുക്കാനും പഠനത്തിൽ താൽപ്പര്യം കാട്ടാനും കാണിക്കുന്ന ഈ ശ്രദ്ധ, സഹപാഠികൾക്കും മറ്റ് സ്കൂൾ കുട്ടികൾക്കും ഒരുപോലെ മാതൃകയാവുകയാണ്.










