Latest

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി, കണ്ടത് യാത്രക്കാര്‍

Nano News

കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി. എറണാകുളത്ത് നിന്നും പുറപ്പെടാനിരുന്ന ട്രെയിനിന്റെ സി6 കോച്ചില്‍ ചത്ത പാമ്പിനെ കണ്ടത്. തുടര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ എത്തി പാമ്പിനെ നീക്കിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തും.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എറണാകുളത്തെ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നയാള്‍ കുടുംബത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പോകാനിരിക്കെയാണ് സംഭവം. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റില്‍ പാമ്പിനെ കണ്ടതെന്നും ചത്ത പാമ്പാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും യാത്രക്കാരന്‍ പറയുന്നു. പാമ്പിന് മുകളില്‍ ഭാരമുള്ള എന്തോ വെച്ചതുകൊണ്ടാണ് ചത്തതെന്ന് തോന്നുന്നുവെന്നും തനിക്ക് മുന്നേ മറ്റൊരു സീറ്റിലിരുന്നയാള്‍ പാമ്പിനെ കണ്ടെങ്കിലും കളിപ്പാട്ടമാണെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് പരാതി ഉന്നയിക്കാനുള്ള ‘റെയില്‍മദദ്’ പോര്‍ട്ടലില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ ജീവനക്കാരെത്തി പാമ്പിനെ നീക്കിയത്.


Reporter
the authorReporter

Leave a Reply

error: Content is protected !!