കോഴിക്കോട്:രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന സ്ഥലമാറ്റങ്ങൾക്കെതിരെ വിമർശനവുമായി പിഎ മുഹമ്മദ് റിയാസ്. ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് കോഴിക്കോട് പറഞ്ഞു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ദീപലേഖയെ സ്ഥലം മാറ്റിയത്. ഇത് സർക്കാർ സ്പോൺസേർഡ് മരണമാണ്. ആരോഗ്യ പ്രശ്നങ്ങൾ പോലും പരിഗണിച്ചില്ല. മുഖമന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആയിരകണത്തിന് ജീവനക്കാരെ സ്ഥലം മാറ്റിയതെന്നും പിഎ മുഹമ്മദ് റിയാസ് ആരോപിച്ചു.ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ മരിച്ചതിന് പിന്നാലെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. പഞ്ചായത്ത് യോഗത്തിനിടെയാണ് ദീപ ലേഖ കുഴഞ്ഞു വീണത്.









