Latest

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

Nano News

കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കാല്‍ അടി വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. യാതൊരു കാരണവശാലും ആരും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. തുടര്‍ന്ന് ഡാമിലേക്ക് നീരൊഴുക്ക് ശക്തമാകുകയും ചെയ്തു.അതിനിടെ, കോഴിക്കോട് പാറപ്പടിയില്‍ വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. 100 കണക്കിന് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ വെള്ളം കയറാത്ത പ്രദേശത്താണ് ഇത്തവണ വെള്ളം കയറിയത്. മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളില്‍ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.


Reporter
the authorReporter

Leave a Reply