Latest

കോഴിക്കോട് ശക്തമായ മഴ തുടരുന്നു.വീട് ഭാഗികമായി തകർന്നു

Nano News

കോഴിക്കോട്: മെഡിക്കൽ കോളേജിനടുത്ത വെള്ളിപറമ്പിൽ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു.

പുലർച്ചെ 3 മണിക്കാണ് സംഭവം. ആർക്കും പരുക്കില്ല.

ഓട്ടോ ഡ്രൈവർ ആയ കുയൽക്കാട് നൗഷാദിൻ്റെ വീട് ആണ് തകർന്നത്.

ശബ്ദം കേട്ട് പുറത്തേക്ക് ഓടിയ നൗഷാദും കുടുംബവും തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.

വീടിൻ്റെ ബാക്കിയുള്ള ഭാഗവും അപകടാവസ്ഥയിലാണ്. സമീപത്തെ പറമ്പിലേക്കാണ് അടുക്കളയും വർക്കേരിയയും ബാത്ത് റൂമും അടക്കം പതിച്ചത്.

സമീപത്തെ വീടുകൾക്കും ഭീഷണിയായിരിക്കുകയാണ്.

അപകടത്തിന് പിന്നാലെ നൗഷാദിന്റെ ഭാര്യയെയും മക്കളെയും സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

പഞ്ചായത്ത്‌ അംഗങ്ങളും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ അംഗം മൊയ്‌തീൻ കോയ പറഞ്ഞു..

Reporter
the authorReporter

Leave a Reply