Latest

വെള്ളിയൂരിൽ മു ഹൈസ് ഫാഷൻ ടൈലറിംഗ് പരിശീലന കേന്ദ്രം തുടങ്ങി

Nano News

വെള്ളിയൂർ: മു ഹൈസ് ഫൗണ്ടേഷൻ വനിതാ വിങ്ങിന്റെയും ഗ്രാമപഞ്ചായത്ത് അംഗം പി. നസീറ ടീച്ചറുടെ മെമ്പർ കെയർ പദ്ധതിയുടെയും ആഭിമുഖ്യത്തിൽ വെള്ളിയൂരിൽ ഫാഷൻ ടൈലറിംഗ് തൊഴിൽപരിശീലന കേന്ദ്രം ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം എസ്. രാജീവ് കുന്നരം വെള്ളി മഹല്ല് പ്രസിഡന്റ് കെ.എംസൂപ്പി മാസ്റ്ററും ചേർന്ന് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. വനിതാ വിങ് ചെയർപേഴ്സൺ സി നസീറ അധ്യക്ഷത വഹിച്ചു. പി. നസീറ ടീച്ചർ പദ്ധതി വിശദീകരിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.എം. നസീർ, എടവന അബ്ദുൽ മജീദ്, നസീർ നൊച്ചാട്, ഫിറോസ് കെ ടി , മർഹബ മുഹമ്മദ്, ഇ.ടി. മുഹമ്മദ് കോയ, ടി.കെ. റാബിയ, സ്വാലിഹ അഷ്റഫ്, റെജില റഫീഖ്, ഷക്കീല മുഹമ്മദലി, കെ.എ ജലീൽ, ഇ.ടി. ഹമീദ്, ഇ.ടി. ജസീം, എടവന ഖാലിദ്, എടവന സുരേന്ദ്രൻ, അബ്ദുള്ള ബു ഹാരി എന്നിവർ സംസാരിച്ചു.

സ്ത്രീകളുടെ തൊഴിൽനൈപുണ്യവും സ്വയംതൊഴിൽ സാധ്യതകളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.


Reporter
the authorReporter

Leave a Reply