കടലുണ്ടി:മധുരമായ ശബ്ദത്തിലും വികാര സമ്പന്നമായ ആലാപന ശൈലിയുംകൊണ്ട്
ശ്രോതക്കളുടെ ഹൃദയംകീഴടക്കിയ ഗായികയായിരുന്നു
എസ്.ജാനകിയെന്ന്
ഗായകൻ പ്രകാശ് മണ്ണൂർ പറഞ്ഞു.
ഇന്ത്യൻ പിപ്പീൾസ് തിയേറ്റർ അസോസിയേഷൻ
ഇപ്റ്റ കടലുണ്ടി യൂണിറ്റ് പൂച്ചേരിക്കുന്ന്,മിഥുനത്തിൽഒരുക്കിയ-
എസ്.ജാനകിക്ക്ഗാനാർച്ചന-ഉദ്ഘാടനംചെയ്യുകയായിരുന്നു.

ഇപ്റ്റ സംസ്ഥാന സെക്രട്ടറി
അനിൽമാരാത്ത് അദ്ധ്യക്ഷത വഹിച്ചു.
ഡോ.വി.പി.മുരളീധരൻ
മുഖ്യാതിഥിയായി.
ഇപ്റ്റ സംസ്ഥാന കമ്മിറ്റി മെമ്പർ കൃഷ്ണദാസ് വല്ലാപ്പുന്നി, കടലുണ്ടി യൂണിറ്റ് രക്ഷാധികാരി
കെ.മുരളീധരഗോപൻ, സുരേഷ്ഒടുങ്ങാട്,നടൻഅനിൽകടലുണ്ടി,കെ.അരവിന്ദൻഎന്നിവർ ജാനകിയമ്മയെ
അനുസ്മരിച്ചു.
ഗായകൻപ്രകാശ്മണ്ണൂരിന്,ഇപ്റ്റയുടെചരിത്രഗ്രന്ഥംമുരളീധരഗോപനുംഡോ.വി.പി.മുരളീധരന്ഇപ്റ്റകടലുണ്ടിയൂണിറ്റ്പ്രസിഡന്റ്,സിദ്ധാർത്ഥൻനന്ദനാരുംസ്നേഹോപഹാരമായിസമ്മാനിച്ചു.
പ്രകാശ് മണ്ണൂർ, ഡോ.വി.പി.മുരളീധരൻ,കൃഷ്ണദാസ്-വല്ലാപ്പുന്നി,ബാലകൃഷ്ണൻകുന്നത്തുപ്പടി,മുരളീധരഗോപൻ,എം.മായ,നിരുപമ,ഷീബമോഹൻ,ബീനഉണ്ണി,സജിനഅനിൽ,ബിന്ദുകൃഷ്ണദാസ്,രത്നമണി,രേഖപ്രേമകൃഷ്ണൻ,ലീനകൃഷ്ണദാസ്,അജിത,ലീലാമണി ഗോപൻ,ഷീജ, എന്നിവർ
ഗാനാർച്ചന നടത്തി.
സിദ്ധാർത്ഥൻനന്ദനാർഹാർമോണിയവുംസുനിൽകടലുണ്ടിതബലയുംവായിച്ചു.
യൂണിറ്റ് സെക്രട്ടറി
ദിനേശ് ബാബു അത്തോളി
സ്വാഗതവുംജില്ലാകമ്മിറ്റി അംഗം ബിന്ദുകല ഇറക്കത്തിൽ നന്ദിയും പറഞ്ഞു.










