CRIMELatestpolice &crime

പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാട് നടത്തിയവര്‍ പിടിയില്‍

Nano News

കോഴിക്കോട്: പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാട് നടത്തിയവര്‍ പിടിയില്‍.പയ്യാനക്കല്‍ കപ്പക്കല്‍ റോഡിലുള്ള ‘ബാക്ക് ടു ഫിറ്റ്’ ജിമ്മില്‍ വര്‍ക്കൗട്ടിന് എത്തുന്നവര്‍ക്കായി എം.ഡി.എം.എ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കുറച്ചുനാളുകളായി ജിംനേഷ്യം നിരീക്ഷണത്തിലായിരുന്നു . കോഴിക്കോട് സ്വദേശികളായ ജംഷീര്‍, ഇജാസ്, അര്‍ഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് എം.ഡി.എം.എ വിറ്റുകിട്ടിയ പണം വെള്ളത്തില്‍ മുക്കി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്‌. സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഈ സ്ഥാപനത്തില്‍ നിന്ന് 250 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡാന്‍സാഫ് സംഘവും പന്നിയങ്കര പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.


Reporter
the authorReporter

Leave a Reply

error: Content is protected !!