കോഴിക്കോട്:കേരളത്തിലെ നീതി മെഡിക്കൽ സ്റ്റോറുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കായ തൊഴിലാളികൾ ഇന്ന് അസംഘടിതരും അസംതൃപ്തരുമാണ്. കാരണം മെച്ചപ്പെട്ട വേതനമോ ലീവാനുകൂല്യങ്ങളോ മറ്റിതര തൊഴിൽ ആനുകൂല്യങ്ങളോ ഇവർക്ക് ലഭിക്കുന്നില്ല. പല പ്രാഥമിക സഹകരണ സംഘങ്ങളും വലിയ രൂപത്തിൽ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. സർക്കാർ അടിയന്തിരമായി ഈ വിഭാഗം തൊഴിലാളികളുടെ പ്രയാസങ്ങൾ പഠിച്ച് ആവശ്യമായ നിയമ ഭേദഗതി ഉൾപ്പെടെനടപ്പിലാക്കി തൊഴിലാളി ചൂഷണം അവസാനിപ്പിക്കണമെന്ന് നീതി. മെഡിക്കൽ സ്റ്റാഫ് അസോസിയേഷൻ( N M S A )കോഴിക്കോട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ടി.പവിത്രൻ കൺവൻഷൻ ഉൽഘാടനം ചെയ്തു.

വിനീഷ് പയ്യോളി അദ്ധ്യക്ഷം വഹിച്ചു. ജിൻസ്എടമണ്ണശ്ശേരിയിൽ, മോഹനൻ തൊട്ടിൽപ്പാലം . രതീഷ് മേപ്പയ്യൂർ,ഉനൈസ് മുക്കം എന്നിവർ സംസാരിച്ചു. റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ കെ.സുരേന്ദ്രൻ തൊഴിലാളികൾക്ക് ക്ലാസ്സെടുത്തു.
ഭാരവാഹികൾ
ടി.പവിത്രൻ പ്രസിഡന്റ്
ഉനൈസ് മുക്കം സെക്രട്ടറി
ജിൻസ് ട്രഷറർ എന്നിങ്ങനെ 13 അംഗ കമ്മറ്റിയും നിലവിൽ വന്നു.










