LatestPolitics

സിപിഐ ജില്ലാ സംഘടനാ ക്യാമ്പ് സമാപിച്ചു

Nano News

കോഴിക്കോട്: സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കുന്ദമംഗലം മണ്ഡലത്തിലെ പെരിങ്ങളത്ത് നടന്ന ജില്ലാ സംഘടനാ ക്യാമ്പ് സമാപിച്ചു. മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ (എംആർഡിഎഫ്) ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ രാജൻ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി മുതലാളിത്ത വ്യവസ്ഥയുടെ ബ്രാൻഡ് അംബാസിഡറായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ പതാക ഉയർത്തിയതോടെയാണ് ക്യാമ്പിന് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ചൂലൂർ നാരായണൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സി. അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ, ജില്ലാ അസി. സെക്രട്ടറിമാരായ ആർ ശശി, പി കെ നാസർ, മുതിർന്ന നേതാവ് കെ ജി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് സംഘടനാ രേഖ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം ബാലസുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. കെ ജി ശിവാനന്ദൻ, ടി കെ സുധീഷ്, അജിത്ത് കൊളാടി, ബേബി കാസ്ട്രോ, ദിനേശ് രഘുനാഥ് എന്നിവർ ക്ലാസെടുത്തു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് സമാപന ചടങ്ങിൽ സംസാരിച്ച സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സമാപന ചടങ്ങിൽ അഡ്വ. പി വസന്തം, അഡ്വ. പി ഗവാസ്, കെ കെ ബാലൻ മാസ്റ്റർ, ടി വി ബാലൻ, ടി കെ രാജൻ മാസ്റ്റർ സംസാരിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി പി കെ നാസറായിരുന്നു ക്യാമ്പ് ലീഡർ.


Reporter
the authorReporter

Leave a Reply

error: Content is protected !!