HealthLatest

കാൻസർ അതിജീവിതർക്കു കരുത്തായി “നവ ഉദയം ജീവോത്സവം’  ബിഎംഎച്ചിന്‍റെ നേതൃത്വത്തിലുള്ള പദ്ധതി നടൻ ലാലു അലക്സ് ഉദ്ഘാടനം ചെയ്തു.

Nano News

കോഴിക്കോട്: അസുഖത്തിന്‍റെ ദിനങ്ങൾ മറന്നേക്കൂ, എന്നു കാൻസർ അതിജീവിതരോട് അഭ്യർഥിച്ചു നടൻ ലാലു അലക്സ്. ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച അർബുദ അതിജീവിതരുടെ കൂട്ടായ്മ “നവ ഉദയം ജീവോത്സവം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎച്ചിന്‍റെ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
നിങ്ങൾ സുഖം പ്രാപിച്ചെന്നു പൂർണമായും വിശ്വസിക്കണമെന്നും വീണ്ടും രോഗം വരുമെന്ന സംശയത്തെ ഉപേക്ഷിക്കണമെന്നും ലാലു അലക്സ് അതിജീവിതരോടു പറഞ്ഞു. ഒരു സിനിമ നന്നായി എന്നു കേൾക്കുമ്പോഴുള്ള സന്തോഷത്തെക്കാൾ വലുതാണ് കൂടെയുള്ളവർ രോഗത്തെ അതിജീവിക്കുമ്പോൾ ലഭിക്കുന്നതെന്നും അദ്ദേഹം. തന്‍റെ കുടുംബത്തിലെ പലരും ചികിത്സാ സാധ്യതകളില്ലാത്ത കാലത്ത് കാൻസർ ബാധിച്ചു മരിച്ചതിന്‍റെ വേദന ബേബി മെമ്മോറിയൽ ആശുപത്രി ചെയർമാൻ ഡോ. കെ.ജി അലക്സാണ്ടർ ചടങ്ങിൽ പങ്കുവച്ചു. ആധുനിക ചികിത്സാ സാധ്യതകൾ വന്നതോടെ പ്രിയപ്പെട്ട പലരേയും തിരിച്ചു പിടിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഗോകുലം ഗ്രാൻഡിൽ നടന്ന ചടങ്ങിൽ കാൻസർ അതിജീവിതരായ നൂറിലേറെ പേർ പങ്കെടുത്തു. ബിഎംഎച്ച് സിഇഒ ഡോ. അനന്ത് മോഹൻ പൈ, ഡോ. നിതിൻ രാജ്, ഡോ. ഷിന്‍റോ ഫ്രാൻസിസ്, ഡോ. ജോൺ ആലപ്പാട്ട്, ഡോ. ധന്യ, ഡോ. ഷെൽവിൻ കുമാർ, ഡോ. അരുൺ മാത്യു, ഡോ. അജേഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply

error: Content is protected !!