ന്യൂവേവ് ഫിലിം സ്കൂൾ ഡിപ്ലോമ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

ന്യൂവേവ് ഫിലിം സ്കൂൾ 2026-27 ഡിപ്ലോമ ഇൻ ഫിലിം മേക്കിങ് റെഗുലർ – വീക്കെൻഡ് ബാച്ചുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 15 ആണ് അവസാന തീയതി. ആഗസ്റ്റ് 1 ന് ക്ലാസുകൾ ആരംഭിക്കും. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, ആക്ടിംഗ്, ഫോട്ടോഗ്രഫി, ഡോക്യുമെൻ്ററി എന്നീ വിഷയങ്ങളിൽ സ്‌പെഷലൈസേഷനുള്ള അവസരവുമുണ്ട്.
ഒരു വർഷമാണ് റെഗുലർ ബാച്ചിൻ്റെ ദൈർഘ്യം. നാല് ഡിപ്ലോമ പ്രോജക്ടുകളും കോഴ്സിൻ്റെ ഭാഗമായി ഉണ്ടാകും. മൂന്നുമാസമാണ് വാരാന്ത്യ ബാച്ചിൻ്റെ ദൈർഘ്യം. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ് സമയം. രണ്ട് ഡിപ്ലോമ പ്രോജക്ടുകൾ കോഴ്സിൻ്റെ ഭാഗമായി ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് 9895286711, www.newwavefilmschool.com.










