HealthLatest

കോഴിക്കോട്ട് വീണ്ടും നിപ; സ്ഥിരീകരിച്ചത് ഫാറൂഖ് കോളേജ് സ്വദേശിക്ക്

Nano News

കോഴിക്കോട്:കോഴിക്കോട്ട് വീണ്ടും നിപ ഫാറൂഖ് കോളജ് സ്വദേശിക്കാണ് നിപ സ്ഥീരികരിച്ചത്. മെഡിക്കല്‍ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. രോഗിയായ 40കാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.ഒരാഴ്ചയായി പനിയും മസ്തിഷ്കജ്വര ലക്ഷണങ്ങളും പ്രകടിപ്പിച്ച ഇദ്ദേഹം നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വ്യക്തതയ്ക്കായി സാംപിൾ പൂണെ വൈറോളജി ലാബിലേക്ക് അയക്കും. ഇവിടെ നിന്നുള്ള ഫലം നാളെ വൈകുന്നേരത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗബാധിതന്റെ കുടുംബത്തോട് ക്വാറന്റീനിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply