Latest

‘വൺ ടൈം, വൺ ലൈഫ്’ കാന്തപുരത്തിന്റെ ജീവചരിത്ര ഗ്രന്ഥം വ്യാഴാഴ്ച പുറത്തിറങ്ങുന്നു

Nano News

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം “വൺ ടൈം, വൺ ലൈഫ്: ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് ഷെയ്ഖ് അബൂബക്കർ അഹ്മദ്, ദി ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ” വ്യാഴാഴ്ച (മെയ് 14) പുറത്തിറങ്ങും. വൈകിട്ട് ആറ് മണിക്ക് ബെംഗളൂരുവിലെ പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പുസ്തകം പ്രകാശനം ചെയ്യും.

ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ, സ്പീക്കർ യു. ടി ഖാദർ, കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ, പ്രസിഡൻസി യൂണിവേഴ്‌സിറ്റി ചെയർമാൻ ഡോ. നിസാർ അഹ്മദ്, ഡോ. അബ്ദുൽ ഹകീം അസ്ഹരി പങ്കെടുക്കും.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്സ് ആണ് പ്രസാധകർ. പതിനഞ്ച് അദ്ധ്യാങ്ങളിലായി കാന്തപുരത്തിന്റെ ജീവിതവും സന്ദേശവും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥത്തിന്റെ രചയിതാവ് സംരംഭകനും സാമൂഹ്യപ്രവർത്തകനുമായ സലാം കോളിക്കൽ ആണ്. പ്രമുഖ ചരിത്രകാരനും അക്കാദമിക ബുദ്ധിജീവിയുമായ ഡോ. അനിൽ സേഥിയാണ് പുസ്തകത്തിന്റെ ആമുഖപഠനം എഴുതിയത്.
വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് ‘വൺ ടൈം, വൺ ലൈഫ്’ വായനക്കാരുടെ കൈകളിലെത്തുന്നത്. കാന്തപുരത്തിന്റെ അന്തർദേശീയ ഇടപെടലുകൾ, ജീവിത ദൗത്യം, നേതൃപാടവം, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക സംഭാവനകൾ എന്നിവ ആഴത്തിൽ അവതരിപ്പിക്കുന്ന പുസ്തകം ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ജീവിതത്തിലെ അപൂർവ കഥകൾ കൂടി വിശദമായി വിവരിക്കുന്നു. മതസൗഹാർദവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ച് കാന്തപുരം നടത്തിയ മുന്നേറ്റങ്ങളും സമഗ്രമായി പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. യാസർ അറഫാത്ത്, ഷബീർ എം. കെ., ഡോ. അഹമ്മദ് ജുനൈദ് എൻ. പി, ആദില ഹുസൈൻ എന്നിവർ പുസ്തകത്തിന്റെ സഹ രചയിതാക്കളാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കും.


Reporter
the authorReporter

Leave a Reply