കോഴിക്കോട്:കേരളാ അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തിൽ വച്ച് അനുമോദന സദസ്സ് സംഘടിപ്പിച്ചു.
കോഴിക്കോട് യൂണിറ്റ് പ്രസിഡണ്ട് എ അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന സദസ്സ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ബിന്ദു കുമാരി വിഎസ് ഉദ്ഘാടനം ചെയ്തു.എംഎസിടി ജഡ്ജി കെ രാജേഷ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.എസ്. വൈശാഖ്, കാലി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ: പി ലിവിൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി.ജയരാജൻ ജില്ലാ സെക്രട്ടറി എ സുരാജ്, യൂണിറ്റ് സെക്രട്ടറി ടി. പ്രമോദ്, വൈസ് പ്രസിഡണ്ട് വി ടി .വിജയൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ 62ാം വാർഡ് കൗൺസിലർ ശ്രീജ സി നായർ, അഡ്വ: പി.പി. അരുന്ധതി,അഡ്വ: സനത്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ് സി മാത്തമാറ്റിക്സിൽ അഞ്ചാം റാങ്കോടെ വിജയിച്ച ടിപി അഞ്ജന, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ് സി സ്റ്റാറ്റിസ്റ്റിക്സ് എട്ടാം റാങ്കോടെ വിജയിച്ച എം ടി അഭിജയ് , ഫിറ്റ്നസ് മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട അഖില പി.ടി,ബോഡി ബിൽഡിങ്ങിൽ മിസ്റ്റർ കാലിക്കറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഭരത് രത്നാകരൻ എന്നിവരെ ആദരിച്ചു










