Art & CultureLatest

അശോകപുരം സൗഹൃദ കൂട്ടായ്മ നടത്തുന്ന മധു മാസ്റ്റർ ഓർമ ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.

Nano News

കോഴിക്കോട്:മധുമാസ്റ്റർ അനുസ്മരണത്തോട് അനുബന്ധിച്ച് അശോകപുരം സൗഹൃദ കൂട്ടായ്മ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടത്തുന്ന മധുമാസ്റ്റർ ഓർമ – ചിത്ര പ്രദർശനം ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ സുനിൽ അശോകപുരം അധ്യക്ഷത വഹിച്ചു. സുനിൽ പെങ്ങന്നൂർ, വിജയരാഘവൻ പനങ്ങാട്, സി. ലിസി, ഷജിൽ കുമാർ, നവീൻരാജ് എന്നിവർ പ്രസംഗിച്ചു. 20 ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയത്.ചിത്രപ്രദർശനം 30 നു സമാപിക്കും. വൈകിട്ട് 5 മണിക്കു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ . മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തും.


Reporter
the authorReporter

Leave a Reply